ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ 171-ാംത് ജയന്തി ദിനം 12 എ കിടങ്ങാംപറമ്പ് ശാഖയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. വിളംബര ജാഥ നാളെ രാവിലെ 9.30ന് ശാഖാങ്കണത്തിൽ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ പി.പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. എസ്.സാജൻ പാണ്ടിശേരിയാണ് ജാഥാ ക്യാപ്റ്റൻ. ശാഖായോഗത്തിൽ നിന്നാരംഭിക്കുന്ന ജാഥ വി.കെ.സോമൻ ജംഗ്ഷൻ, പാട്യം ജംഗ്ഷൻ, ചേരമാൻകുളങ്ങര, തോടുവേലി, കാപ്പിമുക്ക് വഴി സഞ്ചരിച്ച് കിടങ്ങാംപറമ്പ് വടക്കേനടയിലെത്തിയ ശേഷം തോണ്ടൻകുളങ്ങര വഴി കിടങ്ങാംപറമ്പ് സ്റ്രാച്യുവിൽ പുഷ്പാർച്ചന നടത്തി കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനിയിൽ എത്തിച്ചേരുമെന്ന് ശാഖായോഗം പ്രസിഡന്റ് ജി.മോഹൻദാസും, സെക്രട്ടറി പി.ഷാജിയും അറിയിച്ചു.