അമ്പലപ്പുഴ: അമ്പലപ്പുഴ ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗണേശോത്സവത്തിന് അമ്പലപ്പുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ചു. വിനായക ചതുർത്ഥി ദിനത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം ഗണേശ പൂജ ,ഭജന സത്സംഗം തുടങ്ങിയ ചടങ്ങുകൾ നടത്തുന്നു. ഇന്ന് പകൽ 3 ന് അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്ന് ഗണേശ വിഗ്രഹ മഹാശോഭായാത്ര ആരംഭിക്കും അമ്പലപ്പുഴ സമുദ്രത്തിൽ നിമജ്ഞനം ചെയ്യും. ചടങ്ങുകൾക്ക് അമ്പലപ്പുഴ ക്ഷേത്രം മുൻ മേൽശാന്തി ബ്രഹ്മദത്തൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.