മുഹമ്മ: കലവൂർ ഉന്നതിയിൽ സമഗ്ര വികസന പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ് ഉദ്ഘാടനം ചെ യ്തു.ആർ.റിയാസ് നിർദ്ദേശിച്ച പ്രകാരം ആദ്യഘട്ടത്തിൽ 15 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഐ.ടി.സി ജംഗ്ഷൻ മുതൽ എ.എസ് കനാൽ വരെയുള്ള റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കും. യോഗത്തിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത് സ്വാഗതം പറഞ്ഞു. പി.ആർ.മോൻസി , കുട്ടപ്പൻ, ഗീതരംഗദാസ് , ശോഭ തുടങ്ങിയവർ സംസാരിച്ചു.