മാരാരിക്കുളം:അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ നടപടികൾ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി അമീബിക്ക് മസ്തിഷ്‌ക ജ്വരത്തെ കുറിച്ച് വിശദീകരിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.രത്നമ്മ,ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി സനിൽ,ജനപ്രതിനിധികൾ,ആരോഗ്യ പ്രവർത്തകർ,ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ ജല സ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണം. സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്.30, 31തിയതികളിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകൾ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണം.