ചേർത്തല:പട്ടണക്കാട് വൃദ്ധനായ പിതാവിനെ ഉപദ്രവിച്ച കേസിൽ പിടിയിലായ ഇരട്ടകളായ മക്കളെ കോടതി റിമാൻഡ് ചെയ്തു. വൃദ്ധനായ പിതാവിനെ ഉപദ്രവിക്കുകയും അതിന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പട്ടണക്കാട് പഞ്ചായത്ത് 8ാം വാർഡ് കായിപ്പള്ളിച്ചിറ ചന്ദ്രനിവാസ് വീട്ടിൽ അഖിൽ,നിഖിൽ എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതിൽ അഖിൽ പിതാവിനെ ഉപദ്രവിക്കുകയും നിഖിൽ അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു. പട്ടണക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.എസ്.ജയന്റെ നേതൃത്വത്തിൽ എസ്.ഐ.സൈജു ,സീനിയർ സി.പി.ഒമാരായ എം.അരുൺകുമാർ,മനു എന്നിവരാണ് പ്രതികളെ പിടികൂടിയത്.