മാവേലിക്കര:കല്ലുമല കാർഷിക സഹകരണ ബാങ്കിൽ ഓണത്തോടനുബന്ധിച്ച് സർക്കാർ സഹായത്തോടെ കൺസ്യൂമഫെഡുമായി ചേർന്ന് ഇന്ന് മുതൽ സെപ്തംബർ 4 വരെ സഹകരണ ഓണം വിപണി നടത്തുന്നു. ഓണം വിപണിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ബാങ്ക് അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ മാവേലിക്കര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.മധുസൂദനൻ നിർവ്വഹിക്കും. 13 ഭക്ഷ്യ ഇനങ്ങൾ സംസ്ഥാന സർക്കാർ സബിസിഡിയോടെയും സബിസിഡി ഇല്ലാത്ത മറ്റ് സാധനങ്ങൾ വിലക്കുറവിലും ബാങ്കിൽ നിന്ന് ലഭിക്കും.