ambala

അമ്പലപ്പുഴ : വർഗീയ ഫാസിസ്റ്റ് ശക്തികൾ അഴിഞ്ഞാടുന്ന കാലഘട്ടത്തിൽ മതനിരപക്ഷത രാജ്യത്ത് നിശബ്ദമായി മാറുകയാണെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'മതനിരപേക്ഷതയുടെ വർത്തമാനം' എന്ന സെമിനാറിൽ അഭിപ്രായം ഉയർന്നു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എച്ച്. ഒ. ഡിയും സിൻഡിക്കേറ്റ് അംഗം ഡോ.സി.ഉദയകല മോഡറേറ്ററായി. ഡോ എം.എ.സിദ്ദിഖ് , ഡോ മാളവിക ബിന്നി, ഡോ.അമൽ സി.രാജൻ എന്നിവർ സംസാരിച്ചു. വിവിധ സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.