ആലപ്പുഴ: വയോജന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള "സംസ്ഥാന വയോസേവന അവാർഡ് 2025" ന് നോമിനേഷനുകൾ ക്ഷണിച്ചു.
ഓരോ വിഭാഗത്തിലുമുള്ള നിർദ്ദിഷ്ട മാനദണ്ഡ പ്രകാരമാണ് അപേക്ഷിക്കേണ്ടത്. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മെയിന്റനൻസ് ട്രൈബ്യൂണൽ എന്നീ വിഭാഗങ്ങളിലുള്ള അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർക്ക് നേരിട്ടാണ് നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബർ 12.
കൂടുതൽ വിവരങ്ങൾക്ക് സാമൂഹ്യനീതി ഡയറക്ടറേറ്റ്/ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസ് .ഫോൺ : 0477-2253870