grama

വള്ളികുന്നം: പഞ്ചായത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളെയും സമീപത്തെ പ്രധാന ടൗണുകളെയും ടൂറിസം കേന്ദ്രമായ വള്ളികുന്നം ചിറയെയും ബന്ധപ്പെടുത്തി വള്ളികുന്നം ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്താരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി സർവീസ് തുടങ്ങി. മാവേലിക്കര എം.എൽ.എ അഡ്വ. എം.എസ് അരുൺകുമാർ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതമായി വകയിരുത്തിയ അഞ്ച് ലക്ഷം രൂപ ഡീസൽ ചെലവിനായി നീക്കിവച്ചാണ് സർവീസ് ആരംഭിച്ചത്.

പഞ്ചായത്തിലെ പൊതുഗതാഗത സംവിധാനമില്ലാത്ത വാർഡുകളെ ബന്ധിപ്പിച്ചാണ് സർവീസ് .

വട്ടയ്ക്കാട്, പുത്തൂരേത്ത് മുക്ക്, കാഞ്ഞിപ്പുഴ, മണക്കാട്, പി.എച്ച്.സി , പള്ളം, കാഞ്ഞിരത്തിൻമൂട്, കടുവിനാൽ, പള്ളം, രാമൻചിറ, പേപ്പർമിൽ, ലക്ഷംമുക്ക്, ചിറയ്ക്കൽ, കാർത്ത്യായനിപുരം,തോപ്പിൽ മുക്ക്, കണിയാൻമുക്ക്, വള്ളികുന്നംചിറ, പടയണിവെട്ടം ,കൃഷിഭവൻ വഴിയാകും സർവീസ്ഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി,​ബ്ളോക്ക് പഞ്ചായത്തംഗം കെ.വി അഭിലാഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻകുമാർ, മുൻവൈസ് പ്രസിഡന്റ് ഇന്ദുകൃഷ്ണൻ, ജെ.രവീന്ദ്രനാഥ്,​ കോമളൻ, രാജീവ് കുമാർ, രാജലക്ഷ്മി ,വിജയൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.