അരൂർ: എഴുപുന്ന സർവീസ് സഹകരണ ബാങ്കിന്റേയും കൺസ്യൂമർ ഫെഡിന്റേയും നേതൃത്വത്തിൽ ഓണം സഹകരണ വിപണന മേള ആരംഭിച്ചു ബാങ്ക് പ്രസിഡന്റ് പി.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ.കെ.സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. വി.എം.ജയപ്രകാശ്, എ.കെ.വേലായുധൻ, അനിൽ കുഴുവേലി, ബാങ്ക് സെക്രട്ടറി ബെന്നി ചാക്കോ, ജ്യോതി ശിവരാമൻ എന്നിവർ പങ്കെടുത്തു.