തുറവൂർ :തുറവൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഓണം സഹകരണ വിപണി തുടങ്ങി.ഓണക്കാലത്ത് 13 ഇനം നിത്യോപയോഗ സാധനങ്ങൾ പുറം വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഒരു ദിവസം 75 റേഷൻ കാർഡ് ഉടമകൾക്കാണ് വിതരണം നടത്തുന്നത്. ബാങ്ക് പ്രസിഡന്റ് എൻ.രൂപേഷ് ഉദ്ഘാടനം നിർവഹിച്ചു.ബാങ്ക് സെക്രട്ടറി എൻ.പ്രതീഷ് പ്രഭു, ഭരണസമിതി അംഗങ്ങളായ ഇ.ഡി.ഉമാദേവി, സന്ധ്യ രാം കുമാർ, രോഹിണി സത്യനാഥ്, വി.എൻ.നന്ദകുമാർ, എച്ച്.ജയകുമാർ, കെ. കരുണാകരൻ, കെ എസ് സുരേഷ് കുമാർ, കെ.എ.ശ്രീകുമാർ, മനോജ് എന്നിവർ സംസാരിച്ചു.