മാന്നാർ: പൊതുസമൂഹത്തിന് വേണ്ടി സേവന പാതയിൽ മുൻപന്തിയിലാണ് റോട്ടറി ക്ലബുകളെന്നും ആ പ്രക്രിയയിലൂടെ ലഭിക്കുന്ന ജീവിത സംതൃപ്തി ഏറെ വലുതാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. റോട്ടറി ക്ലബിന്റെ ഡിസ്ട്രിക്ട് പ്രോജക്ടായ ഓപ്പോളിന്റെ ഭാഗമായി മാന്നാറിൽ നടപ്പിലാക്കുന്ന 'ഒന്നിച്ചോണം നല്ലോണം' പരിപാടിയിൽ പഞ്ചായത്തിലെ മുഴുവൻ ആശാവർക്കർമാർക്കുമുള്ള യൂണിഫോം വിതരണവും ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നിൽ. ക്ലബ് പ്രസിഡന്റ് സോണി അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, രാധാമണി ശശീന്ദ്രൻ, ക്ലബ് ഡയറക്ടർ ബോർഡ് മെമ്പർമാരായ ഗീവർഗീസ്, ജിജി കോട്ടൂർ, മധുകമാർ ടി.സി, ശിവൻപിള്ള രമാലയം, ദേവകുമാർ. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരയ വത്സല ബാലകൃഷ്ണൻ, ശാലിനി രഘുനാഥ്, സലിം പടിപ്പുരക്കൽ, മധു പുഴയോരം, അജിത്ത് പഴവൂർ തുടങ്ങിയവർ സംസാരിച്ചു.