മാന്നാർ: ചെന്നിത്തല സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണം വിപണിയുടെ ഉദ്ഘാടനം പുത്തുവിളപ്പടിയിലുള്ള ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം ചെയ്തു. അരി, വെളിച്ചെണ്ണ തുടങ്ങിയ 13 ഇനങ്ങൾ ഗവ. സബ്സിഡിയോടെ ഇവിടെ നിന്ന് ലഭിക്കും. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, ബഹനാൻ ജോൺ മുക്കത്ത്, എം. സോമനാഥൻപിള്ള, കെ.ജി. വേണുഗോപാൽ, ടിനു സേവ്യർ തുടങ്ങിയവർ സംസാരിച്ചു.