മുഹമ്മ: വിനായക ചതുർഥിയോടനുബന്ധിച്ച് മുഹമ്മ പുളിക്കൽ ഇളംങ്കാവ് ശിവക്ഷേത്രത്തിൽ നടന്ന വിനായക ചതുർഥിയാഘോഷം ഭക്തിസാന്ദ്രമായി. ക്ഷേത്ര മേൽശാന്തി അരുൺ ശാന്തിയുടെയും ശ്യാം ശാന്തിയുടെയും കാർമ്മികത്വത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ദേവസ്വം പ്രസിഡന്റ് പി.എം. രഘുവരൻ, വൈസ് പ്രസിഡന്റ് വി.ഡി. പ്രസാദ്, സെക്രട്ടറി സി.എസ്. മനോഹരൻ, ജേ: സെക്രട്ടറിമാരായ യു. എസ്. പ്രദീപ് കുമാർ, സി.കെ. ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.