ആലപ്പുഴ: കൺസ്യൂമർ ഫെഡിന്റെ ഓണം വിപണിക്ക്' ജില്ലയിൽ തുടക്കമായി. ഗവ.സർവന്റ്‌സ് സഹകരണ ബാങ്കുമായി ചേർന്ന് ആലപ്പുഴയിൽ നടത്തുന്ന വിപണിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസറും ആദ്യവില്പന എച്ച്.സലാം എം.എൽ.എയും നിർവഹിച്ചു.
കൺസ്യൂമർ ഫെഡിന്റെ 14 ത്രിവേണി സൂപ്പർമാർക്കറ്റുകളും സഹകരണ സംഘങ്ങളുടെ 104 കേന്ദ്രങ്ങളും വഴി 118 ഓണച്ചന്തകളുമാണ് ജില്ലയിലുള്ളത്. സെപ്തംബർ നാല് വരെയാണ് ഓണം വിപണി. 13 ഇനം നിത്യോപയോഗ സാധനങ്ങൾ 50ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. കൂടാതെ ത്രിവേണി സ്റ്റോറുകൾ വഴി ആയിരം രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് പായസ കിറ്റ് സൗജന്യമായി നൽകും. ആലപ്പുഴ നഗരസഭയ്ക്ക് സമീപം നടന്ന ചടങ്ങിൽ ആലപ്പുഴ ഗവ. സർവന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ കെ കെ ജയമ്മ, ആലപ്പുഴ സഹകരണ ജോയിന്റ് രജിസ്ട്രാർ(ജനറൽ ) വി.കെ.സുബിന, കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.ഓമനക്കുട്ടൻ, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ പി.സുനിൽകുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ ടി.എൽ.പ്രീതിമോൾ, സി.സിലിഷ്, പി.ഡി.ജോഷി, പ്രശാന്ത് ബാബു, ലെവിൻ.കെ.ഷാജി, കൺസ്യൂമർഫെഡ് റീജണൽ മാനേജർ പി.സുനിൽ, ബാങ്ക് സെക്രട്ടറി ആർ.ശ്രീകുമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൺസ്യൂമർഫെഡ് , സംഘങ്ങളിലെ വില നിലവാരം
ജയ അരി -33/കിലോ
കുറുവ അരി - 33/കിലോ
കുത്തരി -33/ കിലോ
പച്ചരി - 29/കിലോ
പഞ്ചസാര - 34.65/ കിലോ
ചെറുപയർ - 90/കിലോ
വൻകടല - 65/കിലോ
ഉഴുന്ന് - 90/കിലോ
വൻപയർ - 70/കിലോ
തുവരപ്പരിപ്പ് - 93/കിലോ
മുളക് - 115. 50/കിലോ
മല്ലി - 40.95/ 500ഗ്രാം
വെളിച്ചെണ്ണ - സബ്സിഡി അര ലിറ്റർ + നോൺ സബ്സിഡി അര ലിറ്റർ - 349/ ലിറ്റർ
രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 7:30 വരെയാണ് പ്രവർത്തന സമയം