ആലപ്പുഴ: ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ജലോത്സവം നടത്തുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്കുള്ള നോട്ടീസ് നഗരസഭ ആരോഗ്യ വിഭാഗം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വില്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പി വെള്ളം, ലെയ്സ്, തുടങ്ങിയ നിയന്ത്രണമുള്ള സാധനങ്ങൾ വിൽക്കുമ്പോൾ ഉപഭോക്താക്കൾക്ക് സ്റ്റിക്കർ പതിച്ച് 20 രൂപ വാങ്ങി സാധനങ്ങൾ വാങ്ങുന്നതിനും, ജലോത്സവം കഴിഞ്ഞു ബോട്ടിലുകൾ തിരികെ നൽകുമ്പോൾ ഗ്രീൻ ചെക്ക് പോസ്റ്റുകൾ വഴി തുക തിരികെ നൽകുന്നതിനുമായാണ് വ്യാപാര സ്ഥാപനങ്ങൾക്ക് അറിയിപ്പ് നൽകിയത്.