ഹരിപ്പാട്: ആറാട്ടുപുഴ നല്ലാണിക്കൽ 2600-ാം നമ്പർ സഹകരണ ബാങ്കിൽ സഹകരണ ഓണം വിപണിയുടെ പ്രവർത്തനം ആരംഭിച്ചു. 13ഇന സബ്‌സിഡിസാധനങ്ങൾ ഉൾപ്പടെ, 36ഇനം നിത്യോപയോഗ സാധനങ്ങൾ ഓണ വിപണിയിൽ വിതരണം ചെയ്യുന്നുണ്ട്. പുറം മാർക്കറ്റിനേക്കാൾ വളരെ വിലക്കുറവിലാണ് വിതരണം ചെയ്യുന്നത്. ഓണവിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.രാജീവൻ നിർവ്വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എ.റാഫി, നീന എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പ്രവിദ്യ, ജീവനക്കാരായ ആകാശ്, ലേഖ എന്നിവർ നേതൃത്വം നൽകി.