ആലപ്പുഴ: നെഹ്റുട്രോഫി വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ ഫുട്ഓവർ ബ്രിഡ്ജിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എം.പി, എച്ച്.സലാം എം.എൽ.എ, അമൃത് മിഷൻ ഡയറക്ടർ സുരജ് ഷാജി എന്നിവർ മുഖ്യാതിഥികളാകും.