മാവേലിക്കര: ബിഷപ്പ് മൂർ കോളജിൽ നടന്ന മികവ് ദിനം 2025 അഡിഷണൽ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് കമ്മീഷണർ എസ്.ദേവമനോഹർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം അദ്ധ്യക്ഷനായി. ചാപ്ലെയിൻ ഫാ.പ്രിൻസ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ.ആൻ ഏഞ്ചലിൻ എബ്രഹാം, ബർസാർ ഫിലിപ്പ് എം.വർഗീസ്, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.ലിനറ്റ് ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് ഹബീബ് ജനത, ബി.എസ്.സി കെമിസ്ട്രി കോളജ് ടോപ്പർ ലക്ഷ്മി കൃഷ്ണൻ രാധാകൃഷ്ണൻ, സ്കോളർഷിപ് കമ്മിറ്റി കൺവീനർ ഡോ.റീജ ജോസ് എന്നിവർ സംസാരിച്ചു.