മാവേലിക്കര: സ്വാതന്ത്ര്യ ദിനത്തിൽ കോൺഗ്രസ് കൊടിമരത്തിൽ ഉയർത്തിയ ദേശീയ പതാക ഇതുവരെ അഴിച്ചില്ല. കോൺഗ്രസ് വാർഡ് മെമ്പറും നേതാക്കളും ചേർന്ന് കണ്ടിയൂർ ക്ഷേത്രത്തിന് മുന്നിൽ ഉയർത്തിയ പതാകയാണ് ഇത്രയും ദിവസമായിട്ടും താഴ്‌ത്താതെ നിൽക്കുന്നത്. ദേശീയപതാകയോടുള്ള അനാദരവാണ് ഇതെന്ന് കാണിച്ച് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.