ചേർത്തല: ചേർത്തല തെക്ക് സഹകരണബാങ്കിന്റെ ഓണച്ചന്ത ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനംചെയ്തു.ബാങ്ക് പ്രസിഡന്റ് കെ.രമേശൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് ആദ്യവിൽപ്പന നടത്തി. ഓണസമൃദ്ധി വായ്പ വിതരണം സഹകരണ അസി.രജിസ്ട്രാർ(ജനറൽ) ഷൈനി ഉദ്ഘാടനംചെയ്തു. ബാങ്കിന്റെ മത്സ്യകൃഷി പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ബി.സലിമും,പച്ചക്കറികൃഷി എൻ.എസ്.ശിവപ്രസാദും ഉദ്ഘാടനംചെയ്തു. എസ്.രാധാകൃഷ്ണൻ,ആർ.സുഖലാൽ,പി.ഫൽഗുനൻ,പി.സുരേന്ദ്രൻ,വി.പി. സന്തോഷ്,ആർ.പ്രവീൺ,എൻ.എം.സുമേഷ്,കെ.പി.മോഹനൻ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം രജനി ദാസപ്പൻ സ്വാഗതവും സെക്രട്ടറി കെ.വി.ഷീബ നന്ദിയുംപറഞ്ഞു.