മാവേലിക്കര: സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണം വിപണിയായ സഞ്ചരിക്കുന്ന മാവേലി മാവേലിക്കര നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. തഴക്കര പഞ്ചായത്തിലെ വഴുവാടിയിൽ എം.എസ് അരുൺ കുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഡിപ്പോ മാനേജർ എസ്.രാകേഷ്, എസ്.ശ്രീകുമാർ, കെ.രഘുപ്രസാദ്, ജി.കെ ഷീല, പി.രാജേഷ് കുമാർ, ബി.രാജേന്ദ്രൻ, ഓമനക്കുട്ടൻ, ഗായത്രി ദേവി, ദിവ്യ നായർ, സുനിത.ജി പിള്ള, ഗീതാകുമാരി, അഞ്ജന പിള്ള, സുസ്മിത, സിനിദ ജയന്തി തുടങ്ങിയവർ പങ്കെടുത്തു. തട്ടാരമ്പലത്തിന് വടക്ക് വലിയപെരുമ്പുഴ, പുന്നമൂട്, മുള്ളിക്കുളങ്ങര, പടയണിവട്ടം വാളച്ചാൽ, തണ്ടാനുവിള എന്നീ കേന്ദ്രങ്ങൾ വഴി ഇടപ്പോൺ കുരിശുംമൂട്ടിൽ സമാപിച്ചു. സബ്സിഡി സാധനങ്ങളും സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു.