മാവേലിക്കര : കഥ സാഹിത്യ കൂട്ടായ്മയുടെ ഓണക്കാല വർത്തമാനം ഇന്ന് വൈകിട്ട് 3.30 മുതൽ മാവേലിക്കര എ.ആർ സ്മാരകത്തിൽ നടക്കും. എസ്.അഖിലേഷ് ഉദ്ഘാടനം ചെയ്യും. ചരിത്രകാരൻ ജോർജ് തഴക്കര അധ്യക്ഷനാവും. 4ന് എം.കെ സാനു അനുസ്മരണസമ്മേളനവും അനുമോദന സമ്മേളനവും സിനിമ നിരൂപകനും സാഹിത്യകാരനുമായ ഡോ.മധു ഇറവങ്കര ഉദ്ഘാടനം ചെയ്യും. കവി കരിമ്പിൻപുഴ മുരളി എം.കെ സാനു അനുസ്മരണം നടത്തും. കഥ പ്രസിഡന്റ് കെ.കെ.സുധാകരൻ അധ്യക്ഷനാവും. കർഷകഭാരതി അവാർഡ് നേടിയ മുരളീധരൻ തഴക്കരയെ സാംസ്കാരിക പ്രവർത്തകൻ ഡോ.എ.വി.ആനന്ദരാജും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രഘുപ്രസാദിനെ പബ്ലിക് പ്രോസികൂട്ടർ അഡ്വ.സീമ മാവേലിക്കരയും മാധ്യമപ്രവർത്തനത്തിൽ രജതജൂബിലി ആഘോഷിക്കുന്ന ബിനു തങ്കച്ചനെ കേളി പ്രസിഡന്റ് ജോസ് വിളനിലവും ആദരിക്കും. തുടർന്ന് ഓണാട്ടുകരയുടെ വിഭവങ്ങൾ ചേർത്തു തയ്യാറാക്കിയ പുഴുക്ക് വിതരണം നടക്കുമെന്ന് സെക്രട്ടറി റെജി പാറപ്പുറം അറിയിച്ചു.