laj

ആലപ്പുഴ: ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് ഓണം ക്യാമ്പ് 'മൈൻഡ്ഫുൾ മെഡോസ് ' സ്‌ക്കൂൾ മാനേജർ എ.എം നസീർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി ജമാൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ടി.എ. അഷറഫ് കുഞ്ഞാശാൻ സ്വാഗതം പറഞ്ഞു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മുജീബ് മുഖ്യ പ്രഭാഷണം നടത്തി. ലജനത്തുൽ മുഹമ്മദിയ ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദീൻ, സ്റ്റാഫ് സെക്രട്ടറി ഫൗസിയ പി.ഐ, സ്‌കൂൾ ലീഡറും എസ്.പി.സി സീനിയർ കേഡറ്റുമായ മുഹമ്മദ് ആദിൽ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇ.സീന നന്ദി പറഞ്ഞു. സ്റ്റുഡന്റസ് പൊലീസ് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ പി.അനിഷ്യ, അനസ്, എന്നിവർ പങ്കെടുത്തു.