ആലപ്പുഴ: നെൽ കർഷക സംരക്ഷണ സമിതിയുടെ രണ്ടാം സംസ്ഥാന സമ്മേളനം സെപ്റ്റംബർ 27, 28 തീയതികളിൽ നടക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പഞ്ചായത്ത് തല സമ്മേളങ്ങളുടെ തുടക്കം എടത്വായിൽ ആരംഭിച്ചു. നെൽ കർഷകരെ തീർത്തും അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്നും, മുഴുവൻ നെൽ കർഷകരും ഒരുമിച്ച് നിന്ന് ഇതിനെ ജനാധിപത്യ രീതിയിൽ നേരിടണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് അഭിപ്രായപ്പെട്ടു.സംസ്ഥാന സമ്മേളന പോസ്റ്റർ രക്ഷാധികാരി വി.ജെ. ലാലി പ്രകാശനം ചെയ്തു.
സെപ്റ്റംബർ 12,13 തീയതികളിൽ നടക്കുന്ന വാഹന പ്രചാരണ ജാഥക്ക് എടത്വായിൽ സ്വീകരണം നൽകാനും, സംസ്ഥാന സമ്മേളനത്തിൽ 300 പ്രതിനിധികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് കറിയാച്ചൻ ചേന്നങ്കര അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് പി.ആർ. സതീശൻ, സംസ്ഥാന ഭാരവാഹികളായ റോയി ഊരാംവേലിൽ, കെ.ബി. മോഹനൻ, ഇ.ആർ. രാധാകൃഷ്ണപിള്ള, മാത്യു തോമസ്, ജോമോൻ ജോസഫ്, ആന്റപ്പൻ തായങ്കരി എന്നിവർ സംസാരിച്ചു.