ambala

അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവൻ അന്തേവാസികൾക്ക് തുറവൂർ നരസിംഹ സ്വാമിയുടെ പേരിൽ ഓണക്കോടികൾ വിതരണം ചെയ്തു. മാധവ സേവ മാനവ സേവയായി വിശ്വസിക്കുന്ന സ്വാമിയുടെ ഭക്തരായ ഭാസ്കരൻ നായർ, പ്രഹ്ലാദ സോഷ്യൽ സർവീസ് പ്രവർത്തകൻ ഭരത് ജഗദീഷ് , മോഹനൻ, സി.സോമശേഖരൻ മടമ്പത്ത് എന്നിവരാണ് വസ്ത്രങ്ങളുമായി ശാന്തിവനിലെത്തിയത്. മുൻ വർഷങ്ങളിൽ നൽകിയപ്പോൾ ലഭിച്ച മാനസിക സംതൃപ്തിയാണ് ഈ വർഷവും ശാന്തി ഭവൻ സന്ദർശിക്കാൻ പ്രേരകമായതെന്ന് ഇവർ പറഞ്ഞു. ശാന്തി ഭവനിൽ നടന്ന ചടങ്ങിൽ അന്തേവാസികൾക്കുള്ള ഓണക്കോടികൾ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന്റെ ഭാര്യ മേരി ആൽബിന്റെ സാന്നിദ്ധ്യത്തിൽ നരസിംഹസ്വാമി സന്നിധിയിൽ നിന്ന് എത്തിയ ഭക്തർ അന്തേവാസികൾക്ക് കൈമാറി ഓണാശംസകളും നേർന്നു.