അമ്പലപ്പുഴ: കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപിസ്റ്റ്സ് കോ -ഓർഡിനേഷൻ (കെ .എ .പി. സി) ജില്ലാ കമ്മിറ്റി കർണാടകയിലെ ഒമേഗ റിഹാബ് ഫെഡറേഷന്റെ സഹകരണത്തോടെ കിടപ്പുരോഗികൾക്കുൾപ്പടെ സഹായ ഉപകരണങ്ങൾ നൽകി. എച്ച് .സലാം എം. എൽ. എ വിതരണോദ്ഘാടനം നടത്തി. നീർക്കുന്നം എസ്. ഡി. വി ഗവ. കെ. എ. പി .സി പ്രസിഡന്റ് ഡോ. പ്രവീൺ എം.കുമാർ അധ്യക്ഷനായി. കെ.എ.പി.സി സംസ്ഥാന പ്രസിഡന്റ് ഡോ.പി.എസ്.ശ്രീജിത്ത്, ഒമേഗ ഫെഡറേഷൻ സ്ഥാപകൻ ഡോ.എസ്. ദിനേഷ് കുമാർ, ഡോ. അനൂപ്, ഡോ. ജിത്തു കൃഷ്ണൻ, ഡോ. അനിൽകുമാർ, ഡോ. ആഷിക് ഹൈദർ, ഡോ.അഭിജിത്ത് എന്നിവർ സംസാരിച്ചു. ഡോ. അഭിലാഷ് സ്വാഗതം പറഞ്ഞു.