മാന്നാർ : കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം കോൺഗ്രസ്‌ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് മുതൽ സെപ്തംബബർ 2 വരെ ഭവന സന്ദർശനം നടത്താൻ മാന്നാർ ബ്ലോക്ക്‌ കോൺഗ്രസ്‌ നേതൃയോഗം തീരുമാനിച്ചു.

കെ.പി.സി.സി മെമ്പർ മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ്‌ സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. രാധേഷ് കണ്ണന്നൂർ, സണ്ണി കോവിലകം, സിരി സത്യദേവൻ, റ്റി.കെ ഷാജഹാൻ, റ്റി.എസ് ഷഫീക്ക്, സുജ ജോഷ്വ, പ്രദീപ് ശാന്തിസദൻ, മധു പുഴയോരം, സണ്ണി പുഞ്ചമണ്ണിൽ, ഹരികുമാർ മൂരിത്തിട്ട, കെ.ആർ മോഹനൻ, സജീവ് വെട്ടിക്കാട്, രഘുനാഥ് പാർത്ഥസാരഥി, അനിൽ മാന്തറ, വത്സലാ ബാലകൃഷ്ണൻ, ചിത്ര എം.നായർ, രാധാമണി ശശീന്ദ്രൻ, വി.കെ.കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.

ഓരോ വാർഡിലും ഒരു മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ ആയിരിക്കും ഭവന സന്ദർശനം നടത്തുക. മണ്ഡലം കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പ്രക്കാൻ താഴെ പറയുന്നവർക്ക് ചാർജ് നൽകിയിട്ടുണ്ട്. മാന്നാർ (ഈസ്റ്റ് ) : ഹരി പാണ്ടനാട്, മാന്നാർ (വെസ്റ്റ്): നൈനാൻ സി.കുറ്റിശ്ശേരിൽ, പാണ്ടനാട്: രാധേഷ് കണ്ണന്നൂർ, തിരുവൻവണ്ടൂർ: സണ്ണി കോവിലകം, പുലിയൂർ: സിരി സത്യദേവൻ, ബുധനൂർ: കെ.ദേവദാസ്, ചെന്നിത്തല (ഈസ്റ്റ്): ജോൺ കെ.മാത്യു, ചെന്നിത്തല (വെസ്റ്റ് ): ലളിത രവീന്ദ്രനാഥ്.