മാന്നാർ: കുട്ടമ്പേരൂർ 611-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിന്റെ നൂറാമത് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും കുട്ടമ്പേരൂർ യു.പി സ്ക്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ബാങ്ക് പ്രസിഡന്റ് ഡോ.കെ.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രടറി പി..ആർ.സജികുമാർ റിപ്പോർട്ടും വാർഷിക കണക്കും അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ കെ.പി.രാജേന്ദ്രപ്രസാദ്, സുധിൻ പി.സുകുമാർ, ഹരികൃഷ്ണൻ ജി., കെ.സുധാമണി, അർച്ചന, പ്രീതാ ഭായ് എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.