അമ്പലപ്പുഴ: വണികവൈശ്യ സംഘം ആലപ്പുഴ ടൗൺ ശാഖാ വാർഷിക പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും കുടുംബ സംഗമവും ,ഓണക്കാഴ്ച സമർപ്പണവും സംഘടിപ്പിച്ചു.പുന്നപ്ര പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടി കലാമണ്ഡലം ഗണേശൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.വിജയൻ അദ്ധ്യധ്യക്ഷനായി. ട്രഷറർ കെ.ആർ.ശാന്തി കണക്ക് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്.സ്വാമിനാഥൻ, ആർ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ.ബാബുരാജൻ സ്വാഗതവും, ധന്യ ഷിജിത്ത് നന്ദിയും പറഞ്ഞു.