ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാരാരിക്കുളം പഞ്ചായത്ത് 17-ാം വാർഡിൽ ചെത്തി പുത്തൻപുരക്കൽ വീട്ടിൽ ബാനിമോനെ (26) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചു. 2019മുതൽ അർത്തുങ്കൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതും പ്രദേശത്തെ അക്രമികളായ യുവാക്കളുമായി ചേർന്ന് സമാധാന ലംഘനപ്രവർത്തനങ്ങൾ നടത്തിവരുന്നതും കണക്കിലെടുത്താണ് പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കഠിന ദേഹോപദ്രവം, നരഹത്യാശ്രമം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശല്യം ചെയ്യുക തുടങ്ങിയ കേസുകളിലും പ്രതിയാണ്.