1

കുട്ടനാട്: ചമ്പക്കുളം പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന്റെ വകയായ 53.50 ലക്ഷം രൂപ പ്രയോജനപ്പെടുത്തി നിർമ്മിച്ച പള്ളിക്കുട്ടുമ്മ -വാലേക്കളം കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ജലജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് ശ്രീകാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ് മുടന്താഞ്ജലി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബെന്നി വർഗ്ഗീസ്, എസ്. മായാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി രാജേന്ദ്രൻ,​ പഞ്ചായത്ത് അംഗങ്ങളായ തോമസ് ജോസഫ്, ആന്റണി അലക്സ്, കെ.എം.സജികുമാർ, ടി.ബാബു,​ പഞ്ചായത്ത് അസി. സെക്രട്ടറി എം.ദിനി,​ ഓവർസീയറുമാരായ എം.റിന്റുതോമസ് തുടങ്ങിയവർ സംസാരിച്ചു.