ചാരുംമൂട് : വോട്ട് കൊള്ളയ്ക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 7 ന് ഫ്രീഡം ലൈറ്റ് - നൈറ്റ് മാർച്ച് നടത്തും. കരിമുളയ്ക്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചാരുംമൂട് ടൗണിൽ സമാപിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.