1

കുട്ടനാട്: ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണസഭ പുളിങ്കുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിങ്കുന്ന് കിഴക്ക് അമ്പനാപള്ളിഗുരുജംഗ്ക്ഷന് സമീപം പുത്തൻപറമ്പ് പി. കെ ഉത്തമന്റെ വസതിയിൽ നടന്ന ശ്രീനാരായണ ധർമ്മചര്യാ യജ്ഞവും സത്സംഗവും ശിവഗിരിമഠത്തിലെ സ്വാമി ജ്ഞാന തീർത്ഥ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ. ഷാജിമോൻ അദ്ധ്യക്ഷനായി. അമേരിക്ക ഹൂസ്റ്റൺ ടെക്സാക് ശ്രീനാരായണ ഗുരു മിഷൻ മുൻ പ്രസിഡന്റ് അശ്വനികുമാർ മുഖ്യാതിഥിയായി. സഭ കേന്ദ്രസമിതി കോ- ഓഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്,​ മണ്ഡലം പ്രസിഡന്റ് എസ്.കെ ഷിജോ, പി.പി മനോഹരൻ ,എം.സി മംഗളൻ, കമലാസനൻ ശാന്തി, സഹദേവൻ പള്ളം, സുനിൽകുമാർ, ദീപആനന്ദരാജൻ,​ കവിത സാബു,​ ശോഭ ഉദയാനന്ദൻ, റജി ചേന്നങ്കരി തുടങ്ങിയവർ സംസാരിച്ചു.