ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് കാർഷികോത്സവം ഇന്ന് മുതൽ സെപ്തംബർ 3 വരെ നെടിയാണിക്കൽ ക്ഷേത്രമൈതാനിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 3-30 ന് വർണ്ണ ശബളമായ ഘോഷയാത്രനടക്കും. വൈകിട്ട് 5ന് കൊടിക്കുന്നിൽ സുരേഷ് എം.പി കാർഷികോത്സവം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അധ്യക്ഷത വഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി മുഖ്യാതിഥിയാകും. 6 ന് തിരുവാതിര, കൈകൊട്ടിക്കളി, 730 ന് സിനിട്രാക്ക് ഗാനമേള. എല്ലാ ദിവസവും രാവിലെ 9 മുതൽ കാർഷിക പ്രദർശനവും വിപണനവും നടക്കും.
30 ന് രാവിലെ 10 ന് കാർഷിക സെമിനാറിൽ റിട്ട. കൃഷി ഓഫീസർ കെ.ഐ.അനി വിഷയാവതരണം നടത്തും. വൈകിട്ട് 3 ന് വനിതാ സമ്മേളനവും ബോധവൽക്കരണ ക്ലാസും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനംചെയ്യും. രാത്രി 7 ന് ഗാനമേള. 31 ന് ഉച്ചയ്ക്ക് 3 മുതൽ കലാപരിപാടികൾ,6.30 ന് തിരുവാതിര, 7.30 ന് ഗാനമേള. സെപ്റ്റംബർ 1 ന് രാവിലെ 10 മുതൽ വർണ്ണോത്സവം -കുട്ടികളുടെ കലാപരിപാടികൾ, രാത്രി 7 ന് ഗാനമേള. 2 ന് രാവിലെ 10 ന് സെമിനാർ - വിഷയം: പശുക്കളുടെ ഉല്പാദന ക്ഷമത, വൈകിട്ട് 3 ന് മികവ് - 2025 മെറിറ്റ് അവാർഡ് വിതരണം. പി.എൻ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുരളീധരൻ തഴക്കര മുഖ്യപ്രഭാഷണം നടത്തും.രാത്രി 7 മുതൽ ഗാനമേള. 3 ന് രാവിലെ 10 ന് അത്തപ്പൂക്കളമത്സരം, വൈകിട്ട് 3 ന് സമാപന സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം മുഖ്യാതിഥിയാകും. രാത്രി 7ന് നാടൻപാട്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, സെക്രട്ടറി ജി.മധു, സബ് കമ്മിറ്റി ഭാരവാഹികളായ പി.ബി.ഹരികുമാർ, സുരേഷ് കോട്ടവിള, റ്റി.മൻമഥൻ, എസ്.ജമാൽ എന്നിവർ പത്രസമ്മളനത്തിൽ പങ്കെടുത്തു.