കുട്ടനാട്: മങ്കൊമ്പ് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ നെടുമുടി യൂണിറ്റ് കൺവെൻഷൻ കെ. എസ്.എസ്.പി.യു. ചമ്പക്കുളം ബ്ലോക്ക് പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. കെ. ഭാർഗ്ഗവൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം ടി. എസ് പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഗസ്റ്റിൻജോസ് , ജോർജ്കുട്ടി വൈപ്പുംമഠം, ഡോ. കുരുവിള കുര്യൻ, എൻ. കെ രഘുനാഥ് എന്നിവർ സംസാരിച്ചു.