ആലപ്പുഴ: ഷാഫി പറമ്പിൽ എം.പിയെ വഴിയിൽ തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ഡോ.എം.പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് അനന്തനാരായണൻ ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി മിനു സജീവ്, റഹിം വെറ്റക്കാരൻ, റെജിൻ എസ്. ഉണ്ണിത്താൻ, ഷമീം റാവുത്തർ, അഡ്വ. എം. ശ്രീക്കുട്ടൻ, നിതിൻ എ. പുതിയിടം, അഖിൽ കൃഷ്ണൻ, ദീപക് എരുവ, വി.കെ. നാഥൻ, ഷാഹുൽ പുതിയപറമ്പിൽ, അബ്ബാദ് ലുത്ഫി, അൻസിൽ അസീസ്, അൻസിൽ ജലീൽ, സജിൽ ഷരീഫ്, നൂറുദ്ധീൻ കോയ, ജസ്റ്റിൻ സേവിയർ, അഖിൽ ജോസ്, ഷാനു ഭൂട്ടോ, നിഷാദ് നിസാർ, നായിഫ് നാസർ തുടങ്ങിയവർ സംസാരിച്ചു.