മാവേലിക്കര : തെക്കേക്കര വരേണിക്കൽ വെൺകുളത്ത് ഭാർഗവൻ പിള്ള (87) നിര്യാതനായി. സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകനും കേരള കർഷകസംഘം നേതാവും വരേണിക്കൽ പാടശേഖര സമിതി സെക്രട്ടറിയുമായിരുന്നു. ഭാര്യ: മണിയമ്മ. മക്കൾ: എം.അനിതകുമാരി, ബി.അനിൽകുമാർ, ബി.സുനിൽകുമാർ, എം.സുനിത കുമാരി. മരുമക്കൾ: മുരളീധരൻ പിള്ള, പ്രിയ, ബിന്ദു. സഞ്ചയനം 1ന് രാവിലെ 9ന്.