ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള സാംസ്കാരിക പരിപാടി വേദിയിൽ മിസൈൽ ബ്ലാസ്റ്റ് എസ്കേപ്പ് മാജിക് അവതരിപ്പിച്ച് മജീഷ്യൻ സാമ്രാജ്. അതിർത്തിയിൽ രാജ്യത്തിന്റെ സുരക്ഷക്കായി ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന സൈനികനെ ചതിയിലൂടെ പിടികൂടി ചങ്ങല ഉപയോഗിച്ച് ബന്ദിയാക്കി മിസൈലിൽ അടക്കുകയും സൈനികൻ അതി സഹസികമായി രക്ഷപ്പെടുന്നതുമായിരുന്നു മാജിക്ക്. കാണികൾക്ക് ഇടയിലൂടെ ചങ്ങലകൾ ഭേദിച്ച് ദേശീയ പതാകയും ഉയർത്തി കടന്നുവന്ന സാമ്രാജിനെ കാണികൾ കൈയടിച്ചു സ്വീകരിച്ചു. അർജുന അവാർഡ് ജേതാവ് പി. ജെ. ജോസഫ്, വിദ്യാർഥികൾ എന്നിവരും മാജിക്കിൽ ഭാഗമായി. ഓപ്പറേഷൻ സിന്ദൂറിൽ രാജ്യത്തിനു വേണ്ടി ധീരമായി പോരാടിയ ഇന്ത്യൻ സൈന്യത്തിന് ആദരം അർപ്പിക്കുവാൻ കുടിയാണ് മാന്ത്രികവിദ്യ സംഘടിപ്പിച്ചത്.