മാന്നാർ: ആത്മബോധോദയ സംഘ സ്ഥാപകൻ ശുഭാനന്ദ ഗുരുദേവന്റെ ജീവചരിത്രം അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ മനു മാന്നാർ സംവിധാനവും തുളസീധരൻ മുംബയ് നിർമ്മാണവും നിർവഹിക്കുന്ന 'ശുഭാനന്ദ ഗുരു' ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം സി.പി.എം മാന്നാർ ഏരിയ സെക്രട്ടറി ശെൽവരാജൻ, മാന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മനു മാന്നാർ, മാന്നാർ മീഡിയ സെൻ്റർ സെക്രട്ടറി അൻഷാദ് പി.ജെ എന്നിവർ സംബന്ധിച്ചു. സെപ്റ്റംബർ 28 ന് നടക്കുന്ന ചടങ്ങിൽ ഡോക്യുമെന്ററി പുറത്തിറങ്ങും.