sndp

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 418-ാം നമ്പർ ആലിശേരി ശാഖയുടെ കിഴിലുള്ള സക്കറിയ വാർഡ് കളപ്പുരക്കൽ ഘണ്ഠാകർണ്ണ ഭഗവതി ക്ഷേത്രത്തിലെ ധ്വജ നിർമ്മാണ ശിലാസ്ഥാപനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം തന്ത്രി പൂവള്ളിമഠം സനൽ, യോഗം ബോർഡ് മെമ്പർ കെ.പി. പരീക്ഷിത്ത്, ശാഖാ യോഗം പ്രസിഡന്റ് പി. പ്രസന്നകുമാർ, സെക്രട്ടറി എസ്.ഡി. ഹരിലാൽ, നിർമ്മാണ കമ്മിറ്റി കൺവീനർ പി.എ. ബിജി, യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ജി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.