ചെന്നിത്തല : കേരള പുലയർ മഹാസഭ 527-ാം നമ്പർ ചെന്നിത്തല സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യൻകാളിയുടെ 162-ാം ജന്മദിനം ആഘോഷിച്ചു. സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തൽ, പുഷ്പ്പാർച്ചന, പായസവിതരണം എന്നിവ നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.സേനൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണൻ, എസ്. ഉണ്ണികൃഷ്ണൻ, ടി.ജനാർദ്ദനൻ, എ.ചന്ദ്രശേഖരൻ, ടി.ശ്രീജ, ടി.കെ.ഉഷ, സുക്ഷമ്മ എന്നിവർ സംസാരിച്ചു.