ചാരുംമൂട് : കരിമുളയ്ക്കൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെ ഇടവക തിരുന്നാളും എട്ടുനോമ്പാചരണവും, സുവർണ്ണ ജൂബിലി ഉദ്ഘാടനവും കുരിശ്ശടി കൂദാശയും നാളെ മുതൽ സെപ്തംബർ 8 വരെ നടക്കും. 31 ന് രാവിലെ 8 ന് പ്രഭാത പ്രാർത്ഥന,​അഭി. ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് പിതാവിന് സ്വീകരണവും തുടർന്ന് സുവർണ്ണ ജൂബിലി ഉദ്ഘാടനം, തിരുന്നാൾ കൊടിയേറ്റ്. സെപ്തംബർ 1 മുതൽ 6 വരെ വൈകിട്ട് 5 ന് സന്ധ്യാ പ്രാർത്ഥന, വിശുദ്ധ കുർബാന, കുരിശ്ശടി പ്രദക്ഷിണം . 7 ന് വിശുദ്ധ കുർബാനക്ക് ശേഷം തിരുന്നാൾ റാസ . 8 ന് ആഘോഷമായ തിരുന്നാൾ കുർബാന, കൊടിയിറക്ക്, സ്‌നേഹവിരുന്ന് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ട്രസ്റ്റി തോമസ് പണിക്കർ, സെക്രട്ടറി സുരേഷ് രാജൻ എന്നിവർ അറിയിച്ചു.