ഹരിപ്പാട്: ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിനു മുന്നോടിയായി കുമാരപുരം നോർത്ത് കോൺഗ്രസ് മണ്ഡലം ഗൃഹസമ്പർക്ക പരിപാടിയുടെയും ഫണ്ട് സമാഹരണത്തിന്റെയും മണ്ഡലംതല ഉദ്ഘാടനം ഡി .സി.സി പ്രസിഡന്റ് അഡ്വ.ബി .ബാബുപ്രസാദ്‌ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷംസുദീൻ കായിപ്പുറം ആദ്യ ഫണ്ട് തൈക്കാട്ടിൽ എസ്‌.ഗോപിയിൽനിന്നു ഏറ്റുവാങ്ങി. ഡി.സി.സി അംഗം സ്റ്റീഫൻ ജേക്കബ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ സുരേന്ദ്രൻ, സെക്രട്ടറിമാരായ വിനോദ് ,രാജേഷകുമാർ ,പ്രമോദ് ,അനിൽ ഗ്രമപഞ്ചായത്ത് അംഗങ്ങളായ വി.പ്രസന്ന ,ലതശരവണ ,കവിത തുടങ്ങിയവർ പങ്കെടുത്തു.