മാവേലിക്കര : പള്ളിക്കൽ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ക്ഷീരകർഷകരുടേയും ജീവനക്കാരുടേയും മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളായ ദത്തൻ, സോമൻ, അക്ഷയ്, ദർശന എന്നിവരെ അവാർഡ് നൽകി അനുമോദിച്ചു. സംഘം പ്രസിഡന്റ് എൻ.വാസുദേവൻ അവാർഡ് വിതരണം നിർവഹിച്ചു. ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ എ.ഷീജ, ബാലഗംഗാധരൻ, മുരളീധരൻ, ഓമനകുമരി, മണിയൻ, ജി. ബൈജു, മായ എന്നിവർ പങ്കെടുത്തു.