ചേർത്തല:എസ്.എൻ.ഡി.പി യോഗം 544-ാം നമ്പർ പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശാഖയിൽ ഓണക്കിറ്റ് വിതരണവും ഓണക്കോടി വിതരണവും വിധവാ പെൻഷൻ വിതരണവും സെപ്തംബർ ഒന്നിന് വൈകിട്ട് 3ന് നടക്കും.പൂച്ചാക്കൽ എസ്.എൻ.എച്ച്.എസ്.എസിൽ നടക്കുന്ന സമ്മേളനം എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ കെ.എൽ.അശോകൻ അദ്ധ്യക്ഷത വഹിക്കും.വിധവ പെൻഷൻ വിതരണം എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം ഡോ.വി.ആർ.സുരേഷ് നിർവഹിക്കും. പാണാവള്ളി മേഖല വൈസ് ചെയർമാൻ ടി.ഡി. പ്രകാശൻ അനുഗ്രഹ പ്രഭാഷണം നടത്തും.ഷിനുകുമാർ സംഘടന സന്ദേശം നൽകും. യോഗം കൗൺസിലർ പി.ടി. മന്മഥൻ സ്വാഗതവും യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം ശ്യാംകുമാർ നന്ദിയും പറയും.