മാവേലിക്കര : കേരള യുക്തിവാദി സംഘത്തിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.അജിത്തിന്റെ അനുസ്മരണം യുക്തിവാദി സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. യുക്തി രേഖ പത്രാധിപർ അഡ്വ.രാജഗോപാൽ വാകത്താനം മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പി.ജി ലെനിൻ അദ്ധ്യക്ഷനായി. അഭിലാഷ്.എസ്, കെ.ബാലകൃഷ്ണൻ, ടി.ജി ചന്ദ്രപ്രകാശ്, ജേക്കബ് ഉമ്മൻ, ഡി.പ്രകാശ്, മാവേലിക്കര ജയദേവൻ, ആർ.അജിത്കുമാർ, കുഞ്ഞുകുഞ്ഞ്, പി.എസ്സ് സോമൻ, തോമസ്സ് കെ.ശാമുവേൽ തുടങ്ങിയവർ സംസാരിച്ചു.