മാവേലിക്കര: ഗവ.ടി.ടി.ഐയിൽ മാവേലിക്കര അലംനൈ അസോസിയേഷൻ കുട്ടികൾക്കായി നിർമ്മിച്ച പാർക്ക് തുറന്നു. നഗരസഭ ചെയർമാൻ നൈനാൻ.സി.കുറ്റിശേരിൽ ഉദ്ഘാടനം ചെയ്തു. ടി.ടി.ഐ പ്രിൻസിപ്പൽ ടി.കെ.ജയകുമാരപണിക്കർ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ടി.കൃഷ്ണകുമാരി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.രാജേഷ്, മുൻസിപ്പൽ കൗൺസിലർ ലളിത രവീന്ദ്രനാഥ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ആർ.രാജൻ, കെ.അനിൽകൃഷ്ണ, പി.രാമാനുചൻ, എൻ.പി.സന്തോഷ്‌കുമാർ, വി.പി.വർഗീസ്, വിദ്യാർത്ഥികളായ എസ്.ഗംഗ, രാജൻ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥിയും മുൻ പ്രിൻസിപ്പലുമായ ടി.കെ.റോയികുര്യൻ സ്വാഗതവും പൂർവ്വ വിദ്യാർത്ഥി പി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.