ചെറുകോൽ: ശ്രീനാരായണ ഗുരുദേവന്റെ ബാല ശിഷ്യൻ, ഈഴക്കടവ് ശ്രീനാരായണ ധർമ്മാശ്രമ സ്ഥാപകൻ ഗുരുധർമ്മാനന്ദ സ്വാമിയുടെ 116-ാം ജന്മനക്ഷത്രമായ ചിങ്ങമാസത്തിലെ വിശാഖം തിരുന്നാൾ ആഘോഷം ചെറുകോൽ A 196/77-ാംനമ്പർ ശ്രീനാരായണ ഗുരു ധർമ്മാനന്ദ ഗുരുകുല സമിതിയുടെയും, ശ്രീനാരായണ ഗുരു ധർമ്മാനന്ദ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗുരുകുലാങ്കണത്തിൽ ഇന്ന് നടക്കും. രാവിലെ ഏഴിന് ഗുരുകുലാചാര്യൻ ഗംഗാധരൻപിള്ള സ്വാമി പതാക ഉയർത്തും. 10ന് നടക്കുന്ന പൊതു സമ്മേളനം എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കൺവീനർ പി.ശ്രീരംഗം ഉദ്ഘാടനം നിർവഹിക്കും. സമിതി പ്രസിഡന്റ് എസ്.വിദ്യാധരൻ അദ്ധ്യക്ഷനാവും. ഗുരുധർമ്മ പ്രചാരകൻ ശശികുമാർ പത്തിയൂർ മുഖ്യപ്രഭാഷണവും അഡ്വ. പ്രകാശ് മഞ്ഞാണിയിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. ചെന്നിത്തല ഗ്രാമപഞ്ചായത്ത് അംഗം ഗോപൻ ചെന്നിത്തല പെരുന്നാൾ സന്ദേശം നൽകും. മാവേലിക്കര സ്നൈറ്റ് ഐ.ടി.ഐ പ്രിൻസിപ്പൽ ബ്രഹ്മദാസ് സംസാലിക്കും. ഗുരുകുലാചാര്യൻ സുന്ദരേശൻ സ്വാമി സ്കോളർഷിപ്പ് വിതരണം നടത്തും. സമിതി ജോയിന്റ് സെക്രട്ടറി കെ.വി ഹരീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കരുണാകരൻ നന്ദിയും പറയും. ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ, വൈകിട്ട് ആറിന് പതാക താഴ്ത്തൽ എന്നിവയോടെ ചടങ്ങ് സമാപിക്കും.