ആലപ്പുഴ: ഹരിപ്പാട് റെയിൽവെ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനുമായി റെയിൽവെ മന്ത്രാലയം 75 ലക്ഷം രൂപ അനുവദിച്ചതായി കെ.സി വേണുഗോപാൽ എം.പി അറിയിച്ചു.
അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികളിലേക്ക് കടക്കും. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്ത് ടൈൽ പാകുന്നതടക്കമുള്ള നവീകരണമാണ് മുഖ്യമായും പദ്ധതി ലക്ഷ്യമിടുന്നത്. ,യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നിർമ്മാണ-നവീകരണ പ്രവർത്തനങ്ങൾക്കായി ഫണ്ട് വിനിയോഗിക്കുമെന്ന് കെ.സി വേണുഗോപാൽ എം.പി വ്യക്തമാക്കി.
ഹരിപ്പാട് സ്റ്റേഷന്റെ ശോചനീയാവസ്ഥ പലഘട്ടത്തിലായി റെയിൽവേ മന്ത്രാലയത്തെയും ബോർഡിനെയും ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇപ്പോൾ അനുവദിച്ച തുകപരിമിതമാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ തുക ലഭ്യമാക്കാനുള്ള നിരന്തരമായ ഇടപെടലുകൾ ഇനിയും തുടരുമെന്നും കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.